ആദ്യ ഓൺലൈൻ പൊന്തിഫിക്കൽ ഇയർബുക്ക് പുറത്തിറക്കി വത്തിക്കാൻ

 
pondifical

ഡിജിറ്റൈസേഷന്റെ ഭാഗമായി ആദ്യമായി ഓൺലൈൻ പൊന്തിഫിക്കൽ ഇയർബുക്ക് പുറത്തിറക്കി വത്തിക്കാൻ. ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയുടെ ഘടനയെയും അധികാരങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളാണ് പൊന്തിഫിക്കൽ ഇയർബുക്കിലുള്ളത്. ഇതിന്റെ ഓൺലൈൻ പ്രസിദ്ധീകരണത്തോടെ, വത്തിക്കാന്റെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പ് കൂടിയായിരിക്കും ഇത്.

സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന പ്രകാരം, കത്തോലിക്കാ സഭയുടെ സമ്പൂർണ്ണഘടനയെ സമാഹരിക്കുന്ന റഫറൻസ് വർക്ക് ആദ്യമായി കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ വഴി ലഭ്യമാകും. annuariopontificio.catholic എന്ന വിലാസത്തിൽ ആക്സസ് ചെയ്യാവുന്ന പുതിയ പോർട്ടൽ, ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ തത്സമയം പരിശോധിക്കാവുന്നതാണ്. എന്നാൽ, ഇതോടൊപ്പം അച്ചടിച്ച പതിപ്പും നിലനിർത്തുന്നുണ്ട്.

പൊന്തിഫിക്കൽ ഇയർബുക്കിന്റെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിലേതാണ്. എങ്കിലും അതിന്റെ ആധുനിക പതിപ്പ് 19-ാം നൂറ്റാണ്ടിൽ രൂപപ്പെടാൻ തുടങ്ങിയെങ്കിലും 1860 ലാണ് ഔദ്യോഗികമായി അതിന്റെ പേര് സ്വീകരിച്ചത്.

സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പൊതുകാര്യങ്ങൾക്കായുള്ള പകരക്കാരനായ മോൺസിഞ്ഞോർ എഡ്ഗർ പെന പാര, ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററി സെക്രട്ടറി മോൺസിഞ്ഞോർ ലൂസിയോ അഡ്രിയാൻ റൂയിസ്, ഇരുസംഘടനകളിലെയും സഹകാരികളുടെ ഒരു സംഘം എന്നിവർ ചേർന്ന് തിങ്കളാഴ്ച ഈ പദ്ധതി മാർപാപ്പയ്ക്കു സമർപ്പിച്ചു. ആദ്യമായി ഈ സംവിധാനത്തിലേക്കു പ്രവേശിച്ചത് ലെയോ പാപ്പയാണ്. പ്രോജക്ട് മാനേജർമാരുടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ഇന്റർഫേസിലൂടെ സഞ്ചരിച്ച ശേഷം, അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തു.

റോമൻ കൂരിയയിലെ ഡിക്കാസ്റ്ററികൾക്കും അപ്പോസ്തോലിക ന്യൂൺസിയറുകൾക്കും എപ്പിസ്കോപ്പൽ കോൺഫറൻസുകൾക്കും മാത്രമല്ല, മതസ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണകേന്ദ്രങ്ങൾ, സ്ഥിരീകരിച്ച വിവരങ്ങൾ അവരുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന പത്രപ്രവർത്തകർ എന്നിവർക്കും ഈ പ്ലാറ്റ്ഫോം പ്രത്യേകിച്ചും ഉപയോഗപ്രദമാകുമെന്നും ഹോളി സീ വിശദീകരിച്ചു.

Tags

Share this story

From Around the Web