ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണാർഥം പ്രത്യേക തപാൽ മുദ്ര പുറത്തിറക്കി വത്തിക്കാൻ തപാൽ വകുപ്പ്

 
3334

ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ സിസ്റ്റംസ് ഡയറക്ടറേറ്റിന്റെ പോസ്റ്റൽ-ഫിലാറ്റലിക് വിഭാഗം ഒരു പ്രത്യേക തപാൽ മുദ്ര പുറത്തിറക്കി.

ഫ്രാൻസിസ് മാർപാപ്പയുടെ ഛായാചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മുദ്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം ‘ഫ്രാൻസിസ് മാർപാപ്പയുടെ സ്വർഗ്ഗപ്രാപ്തിയുടെ ഒന്നാം വാർഷികം (2013-2025)’, ‘വത്തിക്കാൻ പോസ്റ്റ് – 21.04.2026’ എന്നീ വാചകങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

ഈ തപാൽ മുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, തപാൽ സാമഗ്രികൾ ആവശ്യമായ സ്റ്റാമ്പുകൾ പതിച്ച് 2026 മെയ് 30-ന് മുമ്പായി വത്തിക്കാൻ തപാൽ വകുപ്പിന്റെ ‘ക്യാൻസലേഷൻ സെക്ഷനിലേക്ക്’ അയക്കേണ്ടതാണ്.

പ്രധാനപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടെയോ സ്മരണയ്ക്കായി പ്രത്യേക തപാൽ മുദ്രകൾ പുറത്തിറക്കുന്നത് വത്തിക്കാൻ തപാൽ ഓഫീസിന്റെ പതിവാണ്. 2026 മാർച്ചിൽ വാഴ്ത്തപ്പെട്ടവനായ ഡിയാഗോ ജോസ് ഡി കാഡിസിന്റെ 225-ാം ചരമവാർഷികത്തോടനുബന്ധിച്ചും, 2025 ഡിസംബറിൽ 59-ാമത് ലോക സമാധാന ദിനത്തോടനുബന്ധിച്ചും വത്തിക്കാൻ മുദ്രകൾ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട കാർലോ അക്കുത്തിസിന്റെയും പിയർ ജോർജിയോ ഫ്രസാറ്റിയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന മുദ്രയും ശ്രദ്ധേയമായിരുന്നു.

Tags

Share this story

From Around the Web