വത്തിക്കാനിൽ ഭിന്നശേഷിക്കാരായവരെ ജീവനക്കാരായി നിയമിക്കാനുള്ള പ്രമേയത്തിന് അംഗീകാരം

വത്തിക്കാനിൽ ഭിന്നശേഷിക്കാരായവരെ ജീവനക്കാരായി നിയമിക്കാനുള്ള പ്രമേയം പാസ്സാക്കി ലെയോ മാർപാപ്പ. ഈ മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വന്നേക്കും.
ജീവനക്കാരെ നിയമിക്കുന്നതിനു മുൻപ് നടത്തേണ്ട വൈദ്യപരിശോധനകളും മറ്റു നിയമങ്ങളും അതോടൊപ്പം നിയമിതരാകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിയമസംഹിതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“ഭിന്നശേഷിക്കാരായവരുടെ നിയമനം സ്വാഗതാർഹമായ മനോഭാവത്തോടെയും ആവശ്യമെങ്കിൽ ഉചിതമായതും നിർദിഷ്ടവുമായ നടപടികൾ സ്വീകരിച്ചും പ്രോത്സാഹിപ്പിക്കപ്പെടുന്നു.
അതുപോലെ, റോമൻ കൂരിയയുടെ പൊതുചട്ടങ്ങളുടെ ആർട്ടിക്കിൾ 14 ൽ, ‘യഥാവിധിയുള്ള അംഗീകൃത ആരോഗ്യസ്ഥിതി’ എന്ന പ്രയോഗത്തിനു പകരം ‘വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റ് സാക്ഷ്യപ്പെടുത്തിയ, നിർവഹിക്കേണ്ട കടമകൾക്കുള്ള മാനസികവും ശാരീരികവുമായ ക്ഷമത’ എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നു.
അതേസമയം ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഒപ്പുവച്ചു.