അറുപതാമത് ലോക ആശയവിനിമയ ദിന പ്രമേയം പ്രഖ്യാപിച്ച് വത്തിക്കാൻ

 
 vatican-2

60-ാമത് ലോക ആശയവിനിമയ ദിനത്തിന്റെ പ്രമേയം, ‘മാനവിക ശബ്ദവും, മുഖവും സംരക്ഷിക്കുക’ എന്നതാണ്. ആശയവിനിമയത്തിനുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയാണ് പ്രമേയം പ്രസിദ്ധീകരിച്ചത്. അടുത്ത വർഷം, ഇറ്റലി ഉൾപ്പെടെ പല രാജ്യങ്ങളിലും ലോക ആശയവിനിമയ ദിനം 2026 മെയ് 17 ന് സ്വർഗാരോഹണ തിരുനാളിലാണ് ആഘോഷിക്കുന്നത്.

നിർമ്മിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യകളുടെ അതിപ്രസരത്തിൽ ലോകത്തിൽ ‘മാധ്യമ സാക്ഷരത’ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. യന്ത്രങ്ങൾ മനുഷ്യജീവിതത്തെ സേവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ഉപകരണങ്ങളാണ്. അല്ലാതെ, മനുഷ്യ ശബ്ദത്തെ ഇല്ലാതാക്കുന്ന ശക്തികളല്ലെന്നും പ്രമേയം പറയുന്നു.

സാങ്കേതികവിദ്യയിലെ പുരോഗതി കുറച്ച് വർഷങ്ങൾക്ക് മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സാധ്യതകളാണ് തുറന്ന് തരുന്നത്. അത്തരം ഉപകരണങ്ങൾക്ക് സഹാനുഭൂതി, ധാർമ്മികത, ധാർമ്മിക ഉത്തരവാദിത്തം എന്നിവയ്ക്കുള്ള മനുഷ്യന്റെ അതുല്യമായ കഴിവുകൾ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്ന് ഡികാസ്റ്ററി മുന്നറിയിപ്പ് നൽകുന്നു.

Tags

Share this story

From Around the Web