വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല കയറ്റം
വെള്ളികുളം:കിഴക്കൻ മലയോര മേഖലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് 27-ാം തീയതി വെള്ളിയാഴ്ച വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ അടിവാരം, മോനിപ്പള്ളി എന്നീ ഇടവകകളുമായി സഹകരിച്ച് വാഗമൺ കുരിശുമല തീർത്ഥാടനം നടത്തും.ഈ വർഷത്തെ 122-ാം മത്തെ
കുരിശുമല തീർത്ഥാടനമാണിത് .
9 മണിക്ക് കല്ലില്ലാ കാവലയിൽ നിന്നും ആഘോഷമായ സ്ലീവാപ്പാത .വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം കുരിശിൻറെ വഴി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.10. 30 am - മലമുകളിലെ പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന.അടിവാരം പള്ളി വികാരി ഫാ.ജോസഫ് തെരുവിൽ മുഖ്യ കാർമ്മികത്വം വഹിക്കും .
തുടർന്ന് നേർച്ചക്കഞ്ഞി വിതരണം.നാൽപ്പതാം വെള്ളിയാചരണത്തിൽ നൂറുകണക്കിന് തീർത്ഥാടകർ കുരിശുമലകയറും. ഫാ.ജോസഫ് ആലാ നിക്കൽ, ബിനോയി ഇലവുങ്കൽ,ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സ്റ്റെബിൻ നെല്ലിയേക്കുന്നേൽ, ജെസി ഷാജി ഇഞ്ചയിൽ, ജോസഫ് കടപ്ളാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.