വി. ഫ്രാൻസിസ് സേവ്യറിന്റെ ജന്മനാട്ടിലെ ജെസ്യൂട്ട് സന്യാസ ഭവനം അടച്ചുപൂട്ടി

വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ജന്മനാടായ സ്പെയിനിലെ ജാവിയറിലുള്ള ഈശോ സഭയുടെ സന്യാസ ഭവനം അടച്ചുപൂട്ടി. ഇവിടെയുണ്ടായിരുന്ന സന്യാസ വൈദികരെ സ്‌പെയിനിലെ മറ്റു ജെസ്യൂട്ട് ഭവനങ്ങളിലേയ്ക്ക് മാറ്റി. 1506-ൽ വി. ഫ്രാൻസിസ് സേവ്യർ ജനിച്ച കൊട്ടാരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ആത്മീയ കേന്ദ്രത്തിൽ സേവനം നൽകുന്നതിനാണ് ഈ സമൂഹം സ്ഥാപിക്കപ്പെട്ടത്.
ഫാ. ജോസ് അന്റോണിയോ അൽകെയ്ൻ, ഫാ. ഗൊൺസാലോ ഇബാനെസ്, ഫാ. റോമൻ മുജിക്ക, ഫാ. മരിയ മുനാരിസ് എന്നിവരെ ജാവിയർ കമ്മ്യൂണിറ്റിയിൽ നിന്ന് സ്പെയിനിലെ മറ്റ് ജെസ്യൂട്ട് കമ്മ്യൂണിറ്റികളിലേക്ക് മാറ്റി. അവരിൽ രണ്ടുപേരെ പാംപ്ലോണയിലേക്കും ഒരാളെ ലയോള സാങ്ച്വറിയിലേക്കും നാലാമത്തേയാളെ മലാഗയിലേക്കും നിയമിച്ചിട്ടുണ്ട്.
ഇഗ്നേഷ്യൻ ആത്മീയതയിലേക്ക് ആഴത്തിൽ ഇറങ്ങാൻ അവസരം നൽകുന്ന ഒരു സമുച്ചയമാണ് ജാവിയർ സ്പിരിച്വാലിറ്റി സെന്റർ. ഈ സമുച്ചയത്തിൽ 49 മുറികൾ, ചാപ്പലുകൾ, ലിവിംഗ് റൂമുകൾ, ഡൈനിംഗ് റൂമുകൾ എന്നിവയുള്ള ഒരു റിട്രീറ്റ് ഹൗസ്; ഏകദേശം 200 കിടക്കകളുള്ള ഒരു ധ്യാന കേന്ദ്രം എന്നിവയുണ്ട്. യുവാക്കൾക്കായും പ്രത്യേകമായ ആത്മീയ പരിപാടികൾ ഇവിടെ നടത്തിവരുന്നുണ്ടായിരുന്നു.
1960 കളുടെ അവസാനത്തിൽ, ഇവിടെ 20,000 ത്തിലധികം പുരോഹിതന്മാരും 36,000 വിശ്വാസികളും ഉണ്ടായിരുന്നു. ഇന്ന്, ഈ സംഖ്യ യഥാക്രമം 10,000 ലും 14,000 ലും ഇടയിലാണ്.