ഹൃദയാഘാതം വിഎസ് അച്യുതാനന്ദനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
 

 
www

മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഉന്നതനേതാവുമായ വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 101 വയസാണ്.

ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിന് തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പ്രായാധിക്യത്തെ തുടർന്ന് ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ് വിഎസ് അച്യുതാനന്ദൻ

Tags

Share this story

From Around the Web