മനസാക്ഷിയുടെ സ്വാതന്ത്ര്യം ശരിയായ വിധത്തില്‍ വിനിയോഗിക്കുക

 
sound


'അവര്‍ നിര്‍മ്മല മനസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം' (1 തിമോത്തേയോസ് 3:9).


ഓരോ മനുഷ്യജീവിയുടേയും മനസാക്ഷിയുടെ സ്വാതന്ത്ര്യം പ്രായോഗികമായി അംഗീകരിക്കപ്പെടുകയും നിയമപരമായി സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ മനസാക്ഷിയില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. ഒരു വ്യക്തിയുടെ വിശിഷ്ടതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് മനസാക്ഷിയാണ്. പൊതു സമൂഹത്തിന്റെ കാര്യത്തിലാണെങ്കില്‍ അത് അലംഘനീയവുമാണ്. എല്ലാവരും നേടേണ്ട വസ്തുനിഷ്ഠമായ സത്യമാണ് മനസാക്ഷി ഉള്‍ക്കൊള്ളുന്നത്. ഈ വസ്തുനിഷ്ഠമായ ബന്ധത്തിലാണ് മനസാക്ഷിയുടെ സ്വാതന്ത്ര്യം നീതീകരിക്കപ്പെടുന്നത്. മനുഷ്യനു യോഗ്യമായ സത്യത്തെ കണ്ടെത്തുന്നതിനും, ഒരിക്കല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ തന്നെ ഉറച്ചുനില്ക്കുന്നതിനുമുള്ള ഒരത്യാവശ്യ വ്യവസ്ഥകൂടിയാണ് അത്.

ഓരോ വ്യക്തിയുടേയും മനസാക്ഷിയെ മറ്റുള്ള ഓരോ വ്യക്തിയും ബഹുമാനിക്കേണ്ടത് ആവശ്യമാണ്. സ്വന്തം 'സത്യം' മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കരുത്. അതേ സമയം സത്യം തുറന്ന് പ്രഖ്യാപിക്കാനുള്ള അവകാശം എക്കാലത്തും ഉയര്‍ത്തിപ്പിടിക്കണം. പക്ഷേ അത് വിഭിന്ന ചിന്താഗതിയുള്ളവരെ അവഹേളിക്കുന്ന രീതിയിലായിരിക്കരുത്. സത്യം അതിന്റെ സ്വന്തം ശക്തിയാല്‍ തന്നെ പ്രേരണ ചെലുത്തിക്കൊള്ളും. ഒരു വ്യക്തിക്ക് മനഃസാക്ഷിയുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി നിരസിക്കുകയോ അയാളുടെ മേല്‍ അടിച്ചേല്പ്പിക്കുകയോ ചെയ്യുന്നത്, ആ വ്യക്തിയുടെ പൂര്‍ണ്ണ അവകാശങ്ങളുടെ മേലുള്ള ലംഘനമാണ്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 1.1.91)
QQQ
 

Tags

Share this story

From Around the Web