നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്നത് അസഹനീയമായ പീഡനം: വത്തിക്കാനിൽ യുഎസ് എംബസിയുടെ ആശങ്ക
നൈജീരിയയിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന അതിക്രമങ്ങൾ അസഹനീയമായ സാഹചര്യത്തിലേക്ക് മാറുകയാണെന്ന് വത്തിക്കാനിലെ യുഎസ് അംബാസഡർ ബ്രയാൻ ബർച്ച്. ഏപ്രിൽ 17-ന് റോമിൽ വച്ച്, വത്തിക്കാനിലെ യുഎസ് എംബസിയും ‘സോളിഡാരിറ്റി വിത്ത് ദി പെർസെക്യുട്ടഡ് ചർച്ച്’ (SPC) സംഘടനയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ മാത്രം ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നൈജീരിയയിലെ നിലവിലെ സാഹചര്യം അങ്ങേയറ്റം ദുരിതത്തിലായിരിക്കുകയാണ്. ക്രൈസ്തവ ദൈവാലയങ്ങൾക്കും വീടുകൾക്കും നേരെ ആസൂത്രിതമായ ആക്രമണങ്ങളാണ് നടക്കുന്നത്. ലോകമെമ്പാടും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും, നൈജീരിയയിൽ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിക്കാനാണ് ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്നും ബ്രയാൻ ബർച്ച് വ്യക്തമാക്കി.