അടിച്ചമർത്തലുകൾക്കിടയിലും പതറാത്ത വിശ്വാസം; നിക്കരാഗ്വയിൽ നിയന്ത്രണങ്ങൾക്കിടയിൽ വിശുദ്ധ വാര ചടങ്ങുകൾ നടക്കും

 
2333

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കും പീഡനങ്ങൾക്കും ഇടയിലും വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കായി വിശ്വാസി സമൂഹം ഒരുങ്ങുന്നു. പരസ്യമായ മതപരമായ ഘോഷയാത്രകൾക്കും ഒത്തുചേരലുകൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ദൈവാലയങ്ങൾക്കുള്ളിൽ ചടങ്ങുകൾ വിപുലമായി നടത്താനാണ് തീരുമാനം.

വർഷങ്ങളായി തുടർന്നുപോരുന്ന പരമ്പരാഗതമായ കുരിശിന്റെ വഴി ഉൾപ്പെടെയുള്ള വീഥികളിലൂടെയുള്ള ഘോഷയാത്രകൾക്ക് ഇത്തവണയും പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെങ്കിലും, സഭയുടെ സ്വാധീനം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തെരുവുകളിലെ ചടങ്ങുകൾക്ക് വിലക്കുണ്ടെങ്കിലും പള്ളികൾക്കുള്ളിലും വളപ്പിലും തിരുക്കർമ്മങ്ങൾ നടത്തുന്നതിന് തടസ്സമില്ല. വിശ്വാസികൾ വലിയ തോതിൽ ദൈവാലയങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷയും ജാഗ്രതയും വർധിപ്പിച്ചിട്ടുണ്ട്.

നിക്കരാഗ്വയിൽ നിരവധി വൈദികരും മെത്രാന്മാരും ജയിലിലടയ്ക്കപ്പെടുകയോ രാജ്യം വിടാൻ നിർബന്ധിതരാവുകയോ ചെയ്തിട്ടുണ്ട്. സഭയുടെ റേഡിയോ സ്റ്റേഷനുകളും ചാരിറ്റി സ്ഥാപനങ്ങളും സർക്കാർ അടച്ചുപൂട്ടി. ഇത്തരം വെല്ലുവിളികൾക്കിടയിലാണ് ഇത്തവണത്തെ വിശുദ്ധ വാരം കടന്നുവരുന്നത്.

Tags

Share this story

From Around the Web