കന്യാസ്ത്രീകളുടെ മോചനത്തിനായി കേരളത്തിൽ നിന്നും ആദ്യം പ്രധാനമന്ത്രിയെ കണ്ടത് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി- കാസ

കന്യാസ്ത്രീകളുടെ മോചനത്തിനായി കേരളത്തിൽ നിന്നും ആദ്യം പ്രധാനമന്ത്രിയെ കണ്ടത് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി.
സുരേഷ് ഗോപിയെ കാണ്മാനില്ല എന്ന് രാഷ്ട്രീയക്കാർ പരിഹസിക്കുന്നത് സ്വാഭാവികം എന്നാൽ സത്യത്തിനൊപ്പം നിൽക്കേണ്ട ക്രൈസ്തവ സമുദായ നേതാക്കൾ എന്തുകൊണ്ടാണ് അതിനു കൂട്ടുനിൽക്കുന്നത് ???
ജൂലൈ മുപ്പതാം തീയതി കന്യാസ്ത്രീകളുടെ മോചന ശ്രമങ്ങൾക്കായി ശ്രീ സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അഭ്യർത്ഥന നടത്തിയിരുന്നു അദ്ദേഹത്തിൻ്റെ അഭ്യർത്ഥനയോട് പ്രധാനമന്ത്രി വളരെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങിയശേഷം ഇക്കാര്യം റാഫേൽ തട്ടിൽ പിതാവിനെ സുരേഷ് ഗോപി നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു. മാത്രവുമല്ല ഈ വിഷയം സംബന്ധിച്ച് പലതവണ റാഫേൽ തട്ടിൽ പിതാവിനെ സുരേഷ് ഗോപി വിളിക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപിയുടെ സന്ദർശനത്തിന് ശേഷമാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതും. അതുപോലെതന്നെ സുരേഷ് ഗോപിയുടെ സന്ദർഭത്തിനുശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറും പ്രതിപക്ഷ അംഗങ്ങളുമെല്ലാം പ്രധാനമന്ത്രിയെ കണ്ടതും.
സത്യം ഇതാണെന്ന് എന്നിരിക്കെ റാഫേൽ തട്ടിൽ പിതാവ് ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളുടെ മുന്നിൽ ഇക്കാര്യം പറയാതെ മൂടിവെക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്.
നിങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് പക്ഷേ സഭാ പിതാക്കന്മാർ എന്ന നിലയിൽ ആത് ക്രിസ്ത്യൻ മൂല്യങ്ങളോട് നീതി പുലർത്തിക്കൊണ്ടായിരിക്കണം.