മെക്സിക്കോയിലെ കുരിശിന്റെ വഴി രംഗങ്ങളെ ലോകപൈതൃക സ്ഥലമായി പ്രഖ്യാപിച്ച് യുനെസ്കോ
Dec 12, 2025, 10:08 IST
മെക്സിക്കോ നഗരത്തിലെ ഇസ്തപാലപ ജില്ലയിലുള്ള ഈശോയുടെ കുരിശിന്റെ വഴി രംഗങ്ങളെ യുനെസ്കോ ലോകപൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. 2025 ഡിസംബർ എട്ട് മുതൽ 13 വരെ ന്യൂഡൽഹിയിൽ നടന്ന ഇന്റർഗവൺമെന്റൽ കമ്മിറ്റി ഫോർ ദ സേഫ്ഗാർഡിംഗ് ഓഫ് ഇൻടാംജിബിൾ കൾച്ചറൽ ഹെറിറ്റേജിന്റെ ഇരുപതാം സെഷനിലാണ് ഈ തീരുമാനം.
ഇസ്തപാലപ്പയിൽ വിശുദ്ധവാരത്തിൽ കുരിശിന്റെ വഴി രംഗങ്ങൾ ആയിരക്കണക്കിന് ആളുകളെ അവരുടെ ഓർമ്മ, സ്വത്വം, പങ്കാളിത്തം എന്നിവയിലൂടെ ഒരുമിച്ച് കൊണ്ടുവരുന്നു. സാംസ്കാരികസ്വത്വത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ആചാരങ്ങൾ, അറിവ്, ആവിഷ്കാരങ്ങൾ എന്നിവ ലോകപൈതൃകത്തിൽ അംഗീകരിക്കുന്നു. ഭാവിതലമുറകൾക്കായി അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇതിലൂടെ എടുത്തുകാണിക്കുന്നുവെന്നും യുനെസ്കോ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തുന്നു