വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും ആചരിച്ചു.
Sep 8, 2025, 12:04 IST

വെള്ളികുളം:ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ലീഗിൻ്റെ സ്ഥാപക ഡയറക്ടറായ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും സംയുക്തമായി ആചരിച്ചു. ഡോണാ ആൻറണി അവിരാകുന്നേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.സ്കറിയ വേകത്താനം അനുഗ്രഹം പ്രഭാഷണം നടത്തി.
അലീനാ ടോണി തോട്ടപ്പള്ളിൽ അധ്യാപക ദിന സന്ദേശം നൽകി.മതാധ്യാപകർക്ക് പൂച്ചെണ്ടും ഉപഹാരവും നൽകി ആദരിച്ചു.ഗ്രീൻ ഹൗസിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ജോമോൻ കടപ്ളാക്കൽ,മിലൻ മൈലക്കൽ ആൽബിൻ സാജൻ തോട്ടപ്പള്ളിൽ,മെറീന കടപ്ലാക്കൽ,സിസ്റ്റർ മേരി ആഗ്നസ് അധികാരത്തിൽ സി.എം.സി,അനിലാമോൾ വില്ലന്താനത്ത്, ഡാനി സുനിൽ മുതുകാട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.