ഹമാസ് ലൈംഗികാതിക്രമങ്ങൾ നടത്തിയിട്ടില്ലെന്ന ഐക്യരാഷ്ട്രസഭാം​ഗത്തിന്റെ വെളിപ്പെടുത്തലിൽ വ്യാപക പ്രതിഷേധം വിമർശനമുയരുന്നു

 
3444

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനെതിരായി നടത്തിയ ആക്രമണത്തിനിടെ സ്ത്രീകൾക്കു നേരെ ബലാത്സംഗം നടന്നിട്ടില്ലെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ റീം അൽസലേം പറഞ്ഞിരുന്നു. സമഗ്രമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളെ ഐക്യരാഷ്ട്രസഭയുടെ ഒരു അംഗം നിഷേധിക്കുന്നത് പരാജയമല്ല, മറിച്ച് ഭീകരതയ്ക്ക് കൂട്ടുനിൽക്കുന്നതാണെന്നാണ്‌ വെളിപ്പെടുത്തുന്നത്.

ഇവരെ പുറത്താക്കണമെന്ന് വനിതാ അവകാശ വക്താക്കളും റബ്ബികളും ഉൾപ്പെടെ മുന്നൂറിലധികം ജൂതനേതാക്കൾ ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നിരുന്നു. അതേസമയം, ഒക്ടോബർ ഏഴിനു നടന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിവരികയാണ്. ലൈം​ഗികാതിക്രമങ്ങളിലേക്കു വിരൽചൂണ്ടുന്ന മണിക്കൂറുകളോളം നീളുന്ന ദൃശ്യങ്ങൾ, സാക്ഷ്യപത്രങ്ങൾ, ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവയുടെ അവലോകനത്തിലൂടെയാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും നേരെ ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന മനഃസാക്ഷിയെ മരവിപ്പിക്കുന്ന ലൈംഗിക, ലിംഗാധിഷ്ഠിത ദുരുപയോഗങ്ങളുടെയും പീഡനങ്ങളുടെയും നിരവധി തെളിവുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇരകളെ ബലാത്സംഗം ചെയ്യുക മാത്രമല്ല, പല രീതിയിൽ അവരെ കൊലപ്പെടുത്തുക, വികൃതമാക്കുക, കൈകൾ ബന്ധിച്ച് ലൈംഗികമായി അപമാനിക്കുക അങ്ങനെ നീളുന്നു ഹീനമായ പ്രവർത്തികളുടെ ഒരുകൂട്ടം തെളിവുകൾ.

എന്നാൽ, സ്ത്രീകളെ അക്രമത്തിൽ നിന്ന് സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നവരിൽ നിന്നുപോലും – തെളിവുകൾ ധാരാളം ഉണ്ടായിരുന്നിട്ടും – നീതി നിഷേധിക്കപ്പെടുന്നത് വളരെ അപലപനീയമാണ്. ഹമാസ് ഭീകരരാൽ ലൈംഗികമായി ആക്രമിക്കപ്പെട്ടുകയും കൊല്ലപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഇസ്രായേലി ജൂതസ്ത്രീകൾക്ക് ലഭിക്കേണ്ട നീതി ആർക്കും നിഷേധിക്കാൻ അവകാശമില്ല.

Tags

Share this story

From Around the Web