ഉക്രൈൻ സമാധാനത്തിനായുള്ള പോരാട്ടം തുടരും: സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രസിഡന്റ് സെലൻസ്‌കി

 
222

ഉക്രൈൻ സമാധാനത്തിനായുള്ള പോരാട്ടം തുടരുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്

. “നമുക്ക് നീതിയുക്തമായ ഒരു സമാധാനം ആവശ്യമാണ്. നമ്മുടെ ഭാവി, നമ്മൾ മാത്രം തീരുമാനിക്കുന്ന ഒരു സമാധാനം. ഉക്രൈൻ ഒരു ഇരയല്ല; പോരാളിയാണ്. ഉക്രൈൻ ഇതുവരെ വിജയിച്ചിട്ടില്ല, പക്ഷേ തീർച്ചയായും തോറ്റിട്ടില്ല” സെലൻസ്കി കൂട്ടിച്ചേർത്തു.

പടിഞ്ഞാറൻ കുർസ്ക് മേഖലയിലെ ഒരു ആണവനിലയത്തിലുണ്ടായ തീപിടുത്തത്തിന് റഷ്യയുടെ ഡ്രോൺ ആക്രമണങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു സെലൻസ്കിയുടെ പ്രസം​ഗം. അതേസമയം ഒരു ഡ്രോൺ വെടിവച്ചിട്ടതാണ് തീപിടിത്തത്തിനു കാരണമെന്ന് ആരോപിക്കപ്പെടുന്നതായി ഉക്രൈൻ സർക്കാരിന്റെ സെന്റർ ഫോർ കൗണ്ടറിംഗ് ഡിസ്‌ഇൻഫോർമേഷൻ അറിയിച്ചു.

Tags

Share this story

From Around the Web