ദിവസങ്ങളായി കാണാതായ വൈദികൻ കസ്റ്റഡിയിലുണ്ടെന്ന് സമ്മതിച്ച് ഉഗാണ്ടൻ സൈന്യം

 
333

രണ്ടാഴ്ച മുമ്പ് കാണാതായ ഒരു കത്തോലിക്കാ പുരോഹിതനെ, അക്രമ അട്ടിമറി പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഉഗാണ്ടൻ സൈന്യം കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചു. ഫാ. ഡ്യൂസ്ഡെഡിറ്റ് സെകബിറ അറസ്റ്റിലായതായും നിയമപരമായി കസ്റ്റഡിയിൽ ആണെന്നും കോടതിയിൽ കുറ്റം ചുമത്തുമെന്നും സൈന്യം പറഞ്ഞു.

മസാക്ക നഗരത്തിലെ കത്തോലിക്കാ രൂപത മുമ്പ് ഫാദർ സെകബിറയെ ഉഗാണ്ട സൈനിക യൂണിഫോമിലുള്ള ആളുകൾ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞിരുന്നു. സൈന്യത്തിന്റെ ആരോപണങ്ങളോട് സഭ പ്രതികരിച്ചിട്ടില്ല. അടുത്ത മാസം ഉഗാണ്ട തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറെടുക്കുമ്പോൾ, നിർബന്ധിത തിരോധാനങ്ങളും വിചാരണ കൂടാതെ ദീർഘകാല തടങ്കലും സംബന്ധിച്ച റിപ്പോർട്ടുകൾ കാരണം മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്ന് പരിശോധനകൾ വർധിക്കുകയാണ്. മസാക്ക രൂപത ശനിയാഴ്ച ഫാദർ സെകബിറയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

ഡിസംബർ മൂന്നിന് പുരോഹിതനെ പിടികൂടിയതായും അദ്ദേഹത്തിന്റെ തിരോധാനം മസാക്ക രൂപതയ്ക്കും മുഴുവൻ കത്തോലിക്കാ സഭയ്ക്കും ഫാദർ സെകബിറയുടെ കുടുംബത്തിനും ഏൽപ്പിച്ച ഗുരുതരമായ മുറിവാണെന്നും മസാക്ക ബിഷപ്പ് സെർവറസ് ജുംബ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഫാദർ സെകാബിരയെ കസ്റ്റഡിയിലെടുത്തതായി സൈന്യം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഞായറാഴ്ച, പുരോഹിതന്റെ ‘തട്ടിക്കൊണ്ടുപോകൽ’ സംബന്ധിച്ച സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായി ദേശീയ പൊലീസ് സേന പറഞ്ഞു.

Tags

Share this story

From Around the Web