ഉഗാണ്ടയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയെന്നു കരുതിയ വൈദികന്‍ പോലീസ് കസ്റ്റഡിയില്‍; പ്രതിഷേധം കനക്കുന്നു
Dec 19, 2025, 13:01 IST
മസാക: ഉഗാണ്ടയിലെ മസാക രൂപതയിൽ നിന്ന് ഡിസംബർ മൂന്നാം തീയതി തട്ടിക്കൊണ്ടുപോയതെന്ന് കരുതിയ വൈദികനെ സുരക്ഷ സേന അകാരണമായി അറസ്റ്റ് ചെയ്തതാണെന്ന് സഭാനേതൃത്വം. ഉഗാണ്ടയിലെ മസാക രൂപതാവൈദികനായ ഫാ. ദെവുസ്ദെദിത് സെകാബീര എന്ന വൈദികനാണ് തടവിലായിരിക്കുന്നത്. ഫാ. സെകാബീരയുടെ അറസ്റ് ഭരണഘടനാവിരുദ്ധമെന്ന് രാജ്യത്തെ കത്തോലിക്കാ അഭിഭാഷകരുടെ അസോസിയേഷൻ വ്യക്തമാക്കി.
ഫാ. സെകാബീരയെ ആയുധധാരികളായ ആളുകൾ തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം പ്രചരിച്ചത്. സുരക്ഷാസേനയുടെ അടയാളങ്ങളില്ലാത്ത വാഹനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും, പിന്നീട് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവരാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ പ്രാദേശിക സഭാനേതൃത്വം ആശങ്കയിലാണ്ടിരിന്നു. അറസ്റ്റ് ചെയ്തുകൊണ്ടുപോയി രണ്ട് ആഴ്ചകൾക്ക് ശേഷമാണ്, പ്രതിരോധമന്ത്രാലയം വൈദികന്റെ അറസ്റ്റിനെക്കുറിച്ച് അറിയിച്ചതെന്നു സഭാനേതൃത്വം വെളിപ്പെടുത്തി.
തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള വാഹനത്തിന്റെ ഉപയോഗവും, ആരാണ് തങ്ങളെന്ന് അറിയിക്കാത്ത സുരക്ഷാസേനയും, രഹസ്യാത്മകമായി വൈദികനെ തടവിൽവച്ചതും, ഏറെ താമസിച്ച് മാത്രം അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതും, നിയമപരമല്ലാത്ത സുരക്ഷാനടപടികളുടെ ഭാഗമാണെന്നും നിയമവാഴ്ചയെ പോർവിളിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കത്തോലിക്കാ അഭിഭാഷകരുടെ അസോസിയേഷൻ വ്യക്തമാക്കി.
"രാജ്യത്തിനെതിരെയുള്ള അക്രമാസക്ത വിധ്വംസക പ്രവർത്തനങ്ങൾ" നടത്തി എന്ന വ്യാജ ആരോപണമാണ് ഫാ. സെകാബീരയുടെ അറസ്റ്റിന് പിന്നാലെ സുരക്ഷാസേന ഉയർത്തിയിരുന്നത്. 1995-ലെ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കുകയോ, ജാമ്യത്തിൽ വിട്ടയക്കുകയോ ചെയ്യേണ്ടതാണെന്ന ഉത്തരവ് മറികടന്നാണ് വൈദികനെ അകാരണമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് സഭയുടെ തീരുമാനം.