പൗരന്മാർക്ക് മൂന്നു രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ; ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരിച്ചെത്താൻ നിർദേശം

 
uae

അബുദാബി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന യാത്രാവിലക്ക് ഏർപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

നിലവിൽ ഈ മൂന്ന് രാജ്യങ്ങളിലുമുള്ള യുഎഇ പൗരന്മാർ എത്രയും വേഗം രാജ്യത്തേക്ക് തിരിച്ചെത്തണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതൽ നടപടിയാണിതെന്ന് സർക്കാർ വ്യക്തമാക്കി. അടിയന്തര സഹായങ്ങൾക്കായി +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.

ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന രീതിയിൽ ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. നാവിക ഉപരോധത്തിന്റെ കരുത്ത് അതിശയിപ്പിക്കുന്നതാണെന്നും ഇറാൻ സാമ്പത്തികമായി തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇറാനെ ഇപ്പോൾ സൈനികമായി ആക്രമിക്കാൻ പദ്ധതിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

Tags

Share this story

From Around the Web