സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വാഹനാപകടം; അഞ്ച് മരണം

 
ACC

കണ്ണൂര്‍: കണ്ണൂർ മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എരമം ഉള്ളൂരിലെ വിജയന്‍, രതീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ശ്രീദുലിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

എരമം കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലത്ത് ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. തേവലക്കര സ്വദേശികളാണ് മരിച്ചത്. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തലയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.

Tags

Share this story

From Around the Web