രണ്ട് മലയാളി യുവാക്കൾ പൗരോഹിത്യത്തിലേക്ക്; ന്യൂജേഴ്‌സിയിൽ ചരിത്രനിമിഷമൊരുക്കി ഷിക്കാഗോ രൂപത
May 11, 2026, 11:05 IST
പാറ്റേഴ്സൺ (ന്യൂജേഴ്‌സി): അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സൺ സെന്റ് ജോർജ് ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേ സമയം ഷിക്കാഗോ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാനൊരുങ്ങുന്നു. ഡീക്കന്മാരായ സാം കുട്ടപ്പശേരിയും മൈക്കിൾ ജെയിംസുമാണ് ജൂൺ 13ന് പൗരോഹിത്യം സ്വീകരിക്കുന്നത്.
പാറ്റേഴ്സണിലെ ഗെറ്റി അവന്യൂവിലുള്ള സെൻ്റ് ജോർജ് പള്ളിയിൽ ജൂൺ 13ന് രാവിലെ പത്തിനു നടക്കുന്ന തിരുക്കർമങ്ങൾക്കു ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ പത്തു വർഷത്തോളം സേവനം ചെയ്‌ത മാർ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് ഇടവകാംഗങ്ങളെ വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. ഡീക്കൻ സാം കുട്ടപ്പശേരി റട്ഗേഴ്‌സ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂർത്തിയാക്കി.
ന്യൂജേഴ്‌സിയിലെ റോബി - സിസി ദമ്പതികളുടെ മകനാണ്. ഡീക്കൻ മൈക്കിൾ ജെയിംസ് കാൾഡ് വെൽ സർവകലാശാലയിൽനിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് മണ്ടലീൻ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. ജെയിംസ്-ഷേർളി ദമ്പതികളുടെ മകനാണ്. പിറ്റേന്ന് രാവിലെ നവവൈദികർ തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിക്കും. ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.