കൊല്ലം സായി വനിത ഹോസ്റ്റലിൽ രണ്ടു കായിക വിദ്യാർഥിനികൾ മരിച്ചനിലയിൽ
കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായി) വനിത ഹോസ്റ്റലിൽ രണ്ടുപെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ്ടു വിദ്യാർഥിനി കോഴിക്കോട് സ്വദേശി സാന്ദ്ര (18), പത്താം ക്ലാസ് വിദ്യാർഥിനി തിരുവനന്ദപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം പുറത്തറിയുന്നത്. പതിവായി നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഇവരെ കാണാത്തതിനെ തുടർന്നാണ് മറ്റു വിദ്യാർഥികൾ ഇവരുടെ മുറിയിലെത്തുന്നത്. കതക് അടഞ്ഞതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ ഇരുവരും മുറിയിൽ മരിച്ച നിലയിൽ കാണ്ടെത്തി.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പത്താം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു . പ്ലസ് ടു വിദ്യാർത്ഥി സാന്ദ്ര അത് ലറ്റിക് താരമാണ്.