പാലക്കാട് അഗളി പഞ്ചായത്തിൽ ട്വിസ്റ്റ്; യുഡിഎഫ് അംഗം എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ്

 
G3G3G3
പാലക്കാട്: അഗളി പഞ്ചായത്തിൽ അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ വൻ ട്വിസ്റ്റ്. യുഡിഎഫ് അംഗം എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായി. ഇരുപതാം വാർഡായ ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കൂറുമാറിയത്.

തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു പ്രതികരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപത് വോട്ടുമാണ് ലഭിച്ചത്.

അതേസമയം, കൊല്ലം ചിറക്കര പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസിഡന്റായി. സ്വതന്ത്ര സ്ഥാനാർഥിയായ ഉല്ലാസ് കൃഷ്ണനാണ് പഞ്ചായത്ത് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. എൻഡിഎ-ആറ്, യുഡിഎഫ്-അഞ്ച്, എൽഡിഎഫ് അഞ്ച്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രൻ യുഡിഎഫിനൊപ്പം ചേർന്നതോടെ നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു.

Tags

Share this story

From Around the Web