ട്രംപ്-പുടിൻ കൂടിക്കാഴ്ച: ഗാസ, ഉക്രൈൻ യുദ്ധങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ തേടാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്കു മുന്നോടിയായി ഗാസ, ഉക്രൈൻ യുദ്ധങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ തേടാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ഓഗസ്റ്റ് 15 ന് അലാസ്കയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും ചർച്ച ചെയ്യും.
“ഈ ആക്രമണങ്ങൾ മൂലം നിരവധി മരണങ്ങളുണ്ടായി. അവർക്ക് എങ്ങനെ ഒരു കരാറിലെത്താൻ കഴിയുമെന്ന് നമുക്കു നോക്കാം. കാരണം ഇത്രയും കാലം കഴിഞ്ഞിട്ടും യുദ്ധത്തിന്റെ ഉദ്ദേശ്യം എന്താണ്? അക്രമത്തിലോ, ആയുധങ്ങളിലോ അല്ല, മറിച്ച് സംഭാഷണത്തിലോ, നയതന്ത്ര പ്രവർത്തനത്തിലോ ആണ് നാം എപ്പോഴും ആശ്രയിക്കേണ്ടത്” – ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു.
“മാനുഷിക പ്രതിസന്ധി പരിഹരിക്കപ്പെടണം. നമുക്ക് ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല. ഭീകരതയുടെ അക്രമം നമുക്കറിയാം. ബന്ദികളെ മോചിപ്പിക്കണം. പട്ടിണി മൂലം മരിക്കുന്ന നിരവധി പേരെക്കുറിച്ചും നാം ചിന്തിക്കണം” – പരിശുദ്ധ പിതാവ് പറഞ്ഞു.