തദ്ദേശ തെരഞ്ഞെടുപ്പ്: നിലമ്പൂരിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

നിലമ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥികളായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെയാണ് തൃണമൂലിന്റെ നീക്കം.
നിലമ്പൂർ നഗരസഭയിലും വഴിക്കടവ്, ചുങ്കത്തറ പഞ്ചായത്തുകളിലുമായി ആദ്യഘട്ട സ്ഥാനാർത്ഥികളെയാണ് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്.
പാർട്ടി ചിഹ്നത്തിലാണ് എല്ലാവരും മത്സരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ തദേശ സ്ഥാപനങ്ങളിലും മത്സരിക്കാനാണ് തീരുമാനം. കൂടുതൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
അതേസമയം നിലമ്പൂർ വൈര്യം മറന്ന് യുഡിഎഫിനൊപ്പം ചേരാനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ നേതൃത്വം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂൽ കോൺഗ്രസിനെ അസോഷ്യേറ്റഡ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്താനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പൻ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളത്ത് വെച്ചായിരുന്നു ഇരുവരും കണ്ടത്. ഇതിനിടെയാണ് സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.