ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി: ഡ്രൈവർക്ക് ഗുരുതര പരിക്ക്
Sep 16, 2025, 13:06 IST

കൊല്ലം കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയുടെ കോബൗണ്ട് വാളിലേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ആര്യൻകാവ് സ്വദേശി സൂര്യയ്ക്കാണ് ആണ് പരിക്കേറ്റത്.
വിജയാസ് ആശുപത്രിയുടെ ചുറ്റു മതിലാണ് തകർന്നത്. പുലർച്ചെ 2:45 നായിരുന്നു അപകടം. ഫയർ ഫോഴ്‌സ് എത്തിയാണ് സൂര്യയെ പുറത്തെടുത്തത്. ഡ്രൈർ ഉറങ്ങിയതാണ് അപകടകാരണം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.