അമിത് ഷായുടെ സുരക്ഷക്കെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെന്ന് സംശയം, രാത്രി ഡ്യൂട്ടിയിൽ നിന്ന് മാറ്റി കസ്റ്റഡിയിലെടുത്തു

 
Amith sha

ഇന്നലെ കേരളത്തിൽ എത്തിയ കേന്ദ്രമന്ത്രി അമിത് ഷായുടെ സുരക്ഷക്കായി നിയോഗിച്ച കെ.എ.പി ബറ്റാലിയനിലെ ഉന്നതോദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.

രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചതായി സംശയമുയർന്നതിനെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. കേസെടുത്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും.

കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന് മുന്നോടിയായി ബി.ജെ.പിയുടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തിനാണ് ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നലെ കേ​ര​ള​ത്തി​ലെ​ത്തിയത്. ഇന്ന് ബി​.ജെ.​പി സം​സ്ഥാ​ന നേ​തൃ​യോ​ഗം എ​റ​ണാ​കു​ള​ത്ത് അ​മി​ത് ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​വി​ലെ 10ന് ​പാ​ലാ​രി​വ​ട്ട​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ർ​ജ് കു​ര്യ​ൻ, മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, പി.​കെ. കൃ​ഷ്ണ​ദാ​സ്, വി. ​മു​ര​ളീ​ധ​ര​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ അ​ധ്യ​ക്ഷ​ന്മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. നേ​തൃ​യോ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ തൃ​ശൂ​രി​ൽ ബി​ജെ​പി സം​സ്ഥാ​ന ശി​ൽ​പശാ​ല​യും ന​ട​ക്കും.

Tags

Share this story

From Around the Web