പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും

 
paliyekkara

തൃശൂർ: പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. എന്നാൽ ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും.

കഴിഞ്ഞ തിങ്കളാഴ്ച കേസ് പരി​ഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോൾ പിരിവിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ടോൾ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്നും ദേശീയപാത അതോറിറ്റി സുരക്ഷ നിർദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് സെപ്റ്റംബർ അവസാനത്തിൽ കോടതി ടോൾ പിരിവ് വിലക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഘട്ടങ്ങളായി ചെയ്യുന്നുണ്ടെന്നാണ് NHAIയുടെ വിശദീകരണം.

പ്രശ്‌നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ജില്ലാ കലക്ടർ ഹൈക്കോടതിയെ അറിയിച്ചത്. മുരിങ്ങൂരിലും ആമ്പല്ലൂറിലും ഗതാഗത തടസമുണ്ടായി. റോഡ് തകർന്ന ഇടങ്ങളിൽ ബാരിക്കേഡ് കെട്ടാൻ നിർദ്ദേശം നൽകിയിരുന്നു. ദേശീയപാതാ അതോറിറ്റി ഇത് പാലിച്ചില്ല. ഇത് യാത്രക്കാർക്ക് സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുന്നെന്നും ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. വിഷയം കുറേക്കൂടി ഗൗരവമായി കാണണമെന്ന് ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് നിർദേശിച്ചു.

Tags

Share this story

From Around the Web