ഇന്ന് ലെയോ പതിനാലാമൻ പാപ്പ ദരിദ്രരോടൊപ്പം ദിവ്യബലി അർപ്പിക്കും
Aug 17, 2025, 10:05 IST

ഇന്ന് ലെയോ പതിനാലാമൻ പാപ്പ ദരിദ്രരോടൊപ്പം ദിവ്യബലി അർപ്പിക്കുകയും തുടർന്ന് അവരോടോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യും. കാസിൽ ഗാൻഡോൾഫോയിൽ ആയിരിക്കുന്ന പാപ്പ ഒരു ദിവസം അവരോടൊപ്പം ചിലവഴിക്കും. ലിറ്റർജിക്കൽ ഓഫീസുമായി ചേർന്ന് കാരിത്താസ് ആഘോഷത്തിന് നേതൃത്വം നൽകും.
ഓഗസ്റ്റ് 17 ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 9:30 ന്, കാസിൽ ഗാൻഡോൾഫോയുടെ അതിർത്തിയിലുള്ള അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ടയിലുള്ള ദേവാലയത്തിൽ പരിശുദ്ധ പിതാവ് എത്തിച്ചേരും. കാരിത്താസിൽ നിന്ന് സഹായം സ്വീകരിക്കുന്ന ഒരു കൂട്ടം ദരിദ്രരോടൊപ്പം ദിവ്യബലി അർപ്പിക്കുകയും തുടർന്ന് അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യും.
പാവപ്പെട്ടവരും അവർക്ക് സഹായം നല്കുന്ന കത്തോലിക്കാ ഉപവിപ്രവർത്തന സംഘടനയായ അൽബാനൊ രൂപത കാരിത്താസ് ഘടകത്തിന്റെ പ്രവർത്തകരും ഉൾപ്പടെ നിരവധി വിശ്വാസികൾ ഇതിൽ പങ്കുകൊള്ളും.