തിരുമല അനിലിന്റെ ആത്മഹത്യ: വായ്പയെടുത്തവരിൽ ബിജെപി നേതാക്കളും; സഹകരണ സംഘത്തിലെ വിവരങ്ങൾ പുറത്ത്‌

 
222

തിരുവനന്തപുരം: ആത്മഹത്യചെയ്ത തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തവരിൽ ബിജെപി നേതാക്കളും. സംസ്ഥാന നേതാക്കൾ മുതൽ ബിജെപി കൗൺസിലർമാർ വരെ വായ്പ എടുത്തവരുടെ പട്ടികയിലുണ്ട്.എട്ട് ലക്ഷം മുതൽ 12 ലക്ഷം വരെയാണ് നേതാക്കൾ വായ്പ എടുത്തത്.

അതേസമയം, ആത്മഹത്യാ കേസിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരുമല അനിലിന്റെ ആത്മഹത്യക്ക് മുൻപുള്ള ഫോൺ രേഖകളും, സഹകരണ സംഘത്തിന്റെ ഇടപാടുകളുമാണ് പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്.

ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ ബിജെപി നേതാക്കളാരും പരസ്യ പ്രതികരണത്തിന് പിന്നീട് മുതിർന്നിട്ടില്ല.പരസ്യ പ്രതികരണം നേതൃത്വം വിലക്കിയെങ്കിലും നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉയരുന്നത് കടുത്ത അമർഷം. ബിജെപി തിരുമലയിൽ വിളിച്ചുചേർത്ത അനുശോചന യോഗത്തിൽ നിന്നും എതിർപ്പ് അറിയിച്ച് ഒരു വിഭാഗം വിട്ടുനിന്നു.

Tags

Share this story

From Around the Web