സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Aug 12, 2025, 07:52 IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്,തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.