തൃശൂരിലെ വോട്ട് കൊള്ള: സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും

 
222

തൃശൂര്‍: തൃശൂരിലെ വോട്ടര്‍പട്ടിക വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും. ടി.എന്‍ പ്രതാപന്റെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുക.

അന്വേഷണത്തില്‍ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ 12നാണ് ടി.എന്‍ പ്രതാപന്‍ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ടി.എന്‍ പ്രതാപന്റെ മൊഴി എടുത്തിരുന്നു.

വ്യാജ രേഖകള്‍ ചമച്ച് വോട്ട് ചേര്‍ത്തുവെന്നാരോപിച്ചാണ് ടി.എന്‍ പ്രതാപന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. സുരേഷ് ഗോപിയുടെ സഹോദരനായ സുഭാഷ് ഗോപി ഉള്‍പ്പെടെ മൂക്കാട്ടുകരയില്‍ നിയമവിരുദ്ധമായി 11 വോട്ടുകള്‍ ചേര്‍ത്തു എന്നാണ് ടി. എന്‍ പ്രതാപന്റെ പരാതി.

Tags

Share this story

From Around the Web