തൃശൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി; കുണ്ടറയിൽ റോഡരികിൽ കഞ്ചാവ് ചെടി
Updated: Jun 8, 2026, 13:59 IST
തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല -തൃശ്ശൂർ റൂട്ടിൽ ഓടുന്ന ഷാസ് എന്ന ബസിലെ ഡ്രൈവറായ വിയ്യൂർ വലിയ വീട്ടിൽ സുധീഷ്, കണ്ടക്ടർ പഴയന്നൂർ പറക്കുളം താവളത്തിൽ വീട്ടിൽ ഷക്കീർ എന്നിവരെയാണ് പഴയന്നൂർ പൊലീസ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോട് കൂടി പഴയന്നൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് ഡ്രൈവറെയും കണ്ടക്ടറിയും പിടികൂടിയത്. സംഭവത്തെ തുടർന്ന് ബസും കസ്റ്റഡിയിൽ എടുത്തു.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസിൽ കയറ്റി വിട്ടു.