പാകിസ്ഥാനിലെ സ്വാതന്ത്ര്യദിനാഘോഷത്തിടെ വെടിവയ്പ്പ്: 8 വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
Aug 14, 2025, 11:09 IST

കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 8 വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 64 പേർക്ക് പരിക്കേറ്റു.
കറാച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വ്യോമാക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ലിയാഖത്താബാദ്, കൊരങ്കി, ലിയാരി, മെഹ്മൂദാബാദ്, അക്തർ കോളനി, കിയാമരി, ജാക്‌സൺ, ബാൽഡിയ, ഒറംഗി ടൗൺ, പാപോഷ് നഗർ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 14 നാണ് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം. ഇതിന്റെ മുന്നോടിയായി നടന്ന പരിപാടിയിലാണ് വ്യാപക വെടിവയ്പ്പുണ്ടായത്. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഇതേ ദിവസം നടന്ന അക്രമങ്ങളിൽ 95 പേർക്ക് പരിക്കേറ്റിരുന്നു.