കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

 
22

കോഴിക്കോട്: കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കൊടുവള്ളി സ്വദേശി നിഹാൽ, ഇങ്ങാപ്പുഴ സ്വദേശി സുബി, വയനാട് സ്വദേശി സമീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പിക്കപ്പ് ഡ്രൈവറും കാറിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. കാറിലുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്.

Tags

Share this story

From Around the Web