സഭയുടെയും സമൂഹത്തിന്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ ശുശ്രൂഷ: മാർ ജോസ് പുത്തൻവീട്ടിൽ
May 1, 2026, 11:26 IST
കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ ശുശ്രൂഷയാണെന്നു ഫരീദാബാദ് സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. ക്രൈസ്തവ സഭയ്ക്കും പൊതുസമൂഹത്തിനും സമുദായത്തിനും സമഗ്ര സംഭാവനകൾ ചെയ്‌ത അഡ്വ. ജോസ് വിതയത്തിലിന്റെ അഞ്ചാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം ആലങ്ങാട് സെന്‍റ് മേരീസ് പള്ളിയിൽ ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. നന്മയും സ്നേഹവും നിറഞ്ഞ ജീവിതവും പ്രവർത്തനങ്ങളും ഓർമകളായി നൽകി കടന്നുപോയ വ്യക്തിത്വങ്ങൾ സമൂഹത്തിന് എക്കാലവും പ്രചോദനമാണെന്നു അദ്ദേഹം പറഞ്ഞു.
നിസ്വാർത്ഥമായ സേവനങ്ങളിലൂടെയും ആത്മാർഥമായ ഇടപെടലുകളിലൂടെയും മറ്റുള്ളവരുടെ മനസിൽ ഇടം നേടുന്നവർ മാതൃകാവ്യക്തിത്വങ്ങളാണ്. സഭയുടെയും സമൂഹത്തിൻ്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ ശുശ്രൂഷയാണെന്നും മാർ പുത്തൻവീട്ടിൽ പറഞ്ഞു. സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മാർ ജോസഫ് കരിയാറ്റിയുടെ സ്മരണയ്ക്ക് അഡ്വ. ജോസ് വിതയത്തിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം സഭാതാരം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു.
വികാരി ഫാ. ആൻ്റോ ചാലിശേരി, അങ്കമാലി എൽഎഫ് ആശുപത്രി ഡയറക്‌ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, മുൻ ജില്ലാ കളക്ടർ എം.പി. ജോസഫ്, ജസ്റ്റീസ് സി. കെ. അബ്‌ദുൾ റഹീം, വി.വി. അഗസ്റ്റിൻ, യുകെയിലെ മുൻ മേയർ ടോം ആദിത്യ, ഇമാം ഫൈസൽ അസ്ഹരി, സാബു ജോസ്, കൊച്ചുറാണി ജോസഫ്, ഡെന്നി തോമസ്, ബെന്നി ആന്റണി, വിജി ജോളി, ആൻസമ്മ സാബു, ലിയോൺ ജോസ് വിതയത്തിൽ, ലിൻ്റോ കളപ്പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. നേരത്തെ അനുസ്‌മരണ ദിവ്യബലിയും ജോസ് വിതയത്തിലന്റെ കബറിടത്തിൽ പ്രാർത്ഥനയും നടന്നു.