കളമശേരി മാർത്തോമ്മ ഭവനത്തില്‍ അതിക്രമിച്ച് ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
Sep 27, 2025, 13:20 IST

കളമശേരി: കളമശേരി മാർത്തോമ്മാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ നാലു പേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കാക്കര, മുണ്ടംപാലം പുക്കാട്ട് പതയപ്പിള്ളി അബ്‌ദുൾ മജീദ് (56), കളമശേരി ശാന്തിനഗറിൽ നീറുങ്കൾ മനസ്സിൽ ഫനീഫ (53), ചാവക്കാട് അകലാട് അട്ടുരയിൽ ജംഷീർ (22), കാസർഗോഡ് കുമ്പളം കടപ്പുറം ഹൈദർമൻസിലിൽ ഹൈദർ അലി (29), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മതിൽ പൊളിക്കാൻ ഉപയോഗിച്ച ഒരു ജെസിബി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കൈയേറ്റക്കാർ ഇടിച്ചുപൊളിച്ച കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു നൽകിയതായി കളമശേരി പോലീസ് അറിയിച്ചു.
സ്ഥലത്തിൻ്റെ അവകാശം ഉന്നയിക്കുന്നവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകിയിട്ടുണ്ട്.