തിരുവോണം ബംപര്‍: 70 ലക്ഷം പിന്നിട്ട് ടിക്കറ്റ് വില്‍പന, നറുക്കെടുപ്പിന് ഇനി ഒരാഴ്ച

പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന. 13,66,260 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റുപോയത്. അവസാന ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാനും വില്‍പനയുടെ സുഗമമായ നടത്തിപ്പിനുമായും അവധി ദിവസമായ ഞായറാഴ്ചയും ജില്ലാ, സബ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു.
ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഓണം ബംപറിന്റെ നറുക്കെടുപ്പ്. 500 രൂപ ടിക്കറ്റ് വിലയുള്ള ഈ വര്‍ഷത്തെ തിരുവോണം ബംപറില്‍ 5 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കുന്നു.