അവര്‍ ചോദിക്കുന്നത് ഞങ്ങളും ഇന്ത്യക്കാരല്ലേ എന്നാണ്? ഛത്തീസ്ഗഡ് ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് ഇടത് നേതാക്കള്‍
 

 
nuns

മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീമാരെ ഛത്തീസ്ഗഡിലെ ജയിലില്‍ സന്ദര്‍ശിച്ച് ഇടത് നേതാക്കള്‍. ബിജെപിയുടെ വിഷമയമായ രഹസ്യ അജന്‍ഡയുടെ ഭാഗമാണ് കന്യാസ്ത്രീമാരുടെ അറസ്റ്റെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട് പ്രതികരിച്ചു. അവര്‍ കടന്നു പോകുന്നത് വളരെ മോശം സാഹചര്യത്തിലൂടെയാണെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് വിതുമ്പുകയും ചെയ്തു.

'ബിജെപിയുടെ വിഷമയമായ രഹസ്യ അജന്‍ഡയുടെ ഭാഗമാണ് കന്യാസ്ത്രീമാരുടെ അറസ്റ്റ്. ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. പൊലീസുകാരുടെ മുന്നിലിട്ട് പെണ്‍കുട്ടികളെ മര്‍ദിച്ചു.

കന്യാസ്ത്രീകളെ അസഭ്യം പറഞ്ഞു. കന്യാസ്ത്രീമാരിലൊരാള്‍ അപമാനിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു. ഞങ്ങള്‍ ഇന്ത്യക്കാരല്ലേ എന്നാണ് കന്യാസ്ത്രീകള്‍ ഞങ്ങളോട് ചോദിച്ചത്. അവര്‍ അഭിമുഖീകരിക്കുന്നത് വളരെ മോശമാണ്.

അതുകൊണ്ടാണ് എഫ്‌ഐആര്‍ പിന്‍വലിച്ച് ഉടന്‍ തന്നെ അവരെ സ്വതന്ത്രരാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. നിയമം കൈയ്യില്‍ എടുത്തവരെ ശിക്ഷിക്കണം,' എന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web