സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും; എക്സിറ്റ് ഫലത്തിൽ വിശ്വാസമില്ലെന്ന് മുഹമ്മദ് റിയാസ്
Apr 30, 2026, 09:47 IST
കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തുവന്നിട്ടുള്ള എക്സിറ്റ് ഫലത്തിൽ വിശ്വാസമില്ല. പലപ്പോഴും എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
2016 താൻ ബേപ്പൂരിൽ തോൽക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്. പക്ഷേ ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇത്തവണ എല്ലാ എൽഡിഎഫ് മന്ത്രിമാരും വിജയിക്കും. ന്യൂനപക്ഷവോട്ടുകൾ ഏകീകരിക്കപ്പെട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.