വാഹനസൗകര്യമില്ല; ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്നു കൊണ്ടുപോയി

 
2222

ഇടുക്കി: വട്ടവടയില്‍ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം. വാഹന സൗകര്യമില്ലാത്തതിനാലാണ് വത്സപ്പെട്ടി കുടിയിലെ ഗാന്ധിയമ്മാളിനെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

വട്ടവടയേയും കാന്തല്ലൂരുമായി ബന്ധിപ്പിക്കാനുളള പാതക്ക് വനംവകുപ്പ് തടസ്സം നില്‍ക്കുന്നതാണ് പ്രശ്‌നമെന്ന് ഉന്നതിയിലെ താമസക്കാര്‍ പറയുന്നു. പതിനാല് കിലോമീറ്റര്‍ പാതവന്നാല്‍ അടിയന്തിര ചികിത്സാ സഹായമുള്‍പ്പെടെ വത്സപ്പെട്ടിക്കുടിക്കാര്‍ക്ക് കിട്ടും. നിലവില്‍ വാഹന സൗകര്യം പോലുമില്ലാത്ത വനപാതമാത്രമാണ് ആശ്രയമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Tags

Share this story

From Around the Web