"മലബാറിൽ ഓർഡിനറി ബസില്ല, ഇത് ആളെ പറ്റിക്കൽ"; സൗജന്യ കെഎസ്ആർടിസി യാത്ര ഉദ്ഘാടനത്തിൽ നിന്ന് സിപിഐഎം വിട്ടുനിൽക്കുമെന്ന് എം.വി. ഗോവിന്ദൻ
എറണാകുളം: യുഡിഎഫ് സർക്കാരിന്റെ സൗജന്യ കെഎസ്ആർടിസി ബസ് യാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഓർഡിനറി ബസിൽ മാത്രം സൗജന്യം എന്ന് അല്ല ആദ്യം പറഞ്ഞത്. മലബാറിൽ ഓർഡിനറി ബസ് ഇല്ല. ഇത് ആളെ പറ്റിക്കൽ ആണെന്നും പറയുന്നത് അല്ല നടപ്പാക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് ഭരണം തുടങ്ങി ഒരു മാസത്തിനുള്ളിൽ രണ്ട് രാജിയുണ്ടായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിഷേധത്തെ തുടർന്ന് സണ്ണി ജോസഫിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റ് ബെന്നി തോമസ് രാജിവച്ചു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും സ്വജനപക്ഷപാതമാണ് നടന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആരോഗ്യമേഖലയിൽ ഗുരുതര പ്രശ്നങ്ങളാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറെ പോലും സ്ഥലം മാറ്റുകയും റിയാസ് ഇടപെട്ടപ്പോൾ തടയുകയും ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.