നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട് ; ഛത്തീസ്ഘട്ടിലല്ല , കോതമംഗലത്ത്

പ്രലോഭിപ്പിച്ചോ , നിർബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാൻ ശ്രമിക്കുന്നതാണ് നിർബന്ധിത മതപരിവർത്തനം. ഛത്തീസ്ഘട്ടിൽ കുഷ്ഠരോഗികൾക്കിടയിൽ സേവനംചെയ്തുപോന്ന ക്രൈസ്തവ സംന്യാസിനി മാർക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാൽ ശരിക്കുമുള്ള നിർബന്ധിത മതപരിവർത്തന വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് . കോതമംഗലത്താണ് നിർബന്ധിത മതംമാറ്റത്തിന്റെ ഇരയായി ക്രൈസ്തവ യുവതി ആത്മഹത്യ ചെയ്തത് .
എറണാകുളം ജില്ലയിലെ കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട് . കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ജീവനൊടുക്കിയ സംഭവത്തിലാണ് പറവൂര്‍ സ്വദേശി റമീസിനെതിരെ ആരോപണം ഉയര്‍ന്നത്. റമീസ് മുന്‍പ് ലഹരി കേസിലും ഇമ്മോറൽ ട്രാഫിക്കിങ്ങിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും വിശദമാക്കുന്ന പെണ്‍കുട്ടിയുടെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്.
റിപ്പോർട്ടർ , ന്യൂസ് 18 കേരള , ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകൾ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടുണ്ട്.. കോളേജ് കാലത്തെ അടുപ്പമാണ് സോനയും റമീസും തമ്മിലുള്ള പ്രണയത്തിലേക്ക് മാറിയത്. ഈ പ്രണയമാണ് ദുരന്തത്തില്‍ കലാശിച്ചതും. ‘നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവള്‍ ജീവനൊടുക്കിയത്’- സോനയുടെ സഹോദരന്‍ ആരോപിച്ചു. യുവതിയുടെ ആത്മഹത്യാ കുറിപ്പും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ ഇനിയും പെൺകുട്ടികൾ തിരിച്ചറിയാതെ പോകുന്നത് സങ്കടകരമാണ് .നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത് .അതോ ഇനി നിയമം ചില സംഘടിത ശക്തികളുടെവഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത് .
മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിർക്കാനുള്ള ആർജ്ജവം രാഷ്ട്രീയ പാർട്ടികൾ കാണിക്കണം .
പ്രലോഭിപ്പിച്ചോ , നിർബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാൻ ശ്രമിക്കുന്നതാണ് നിർബന്ധിത മതപരിവർത്തനം. ഛത്തീസ്ഘട്ടിൽ കുഷ്ഠരോഗികൾക്കിടയിൽ സേവനംചെയ്തുപോന്ന ക്രൈസ്തവ സംന്യാസിനി മാർക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാൽ ശരിക്കുമുള്ള നിർബന്ധിത മതപരിവർത്തന വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് . കോതമംഗലത്താണ് നിർബന്ധിത മതംമാറ്റത്തിന്റെ ഇരയായി ക്രൈസ്തവ യുവതി ആത്മഹത്യ ചെയ്തത് .
എറണാകുളം ജില്ലയിലെ കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിട്ടുണ്ട് .
കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ജീവനൊടുക്കിയ സംഭവത്തിലാണ് പറവൂര്‍ സ്വദേശി റമീസിനെതിരെ ആരോപണം ഉയര്‍ന്നത്. റമീസ് മുന്‍പ് ലഹരി കേസിലും ഇമ്മോറൽ ട്രാഫിക്കിങ്ങിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിച്ചു.
മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും വിശദമാക്കുന്ന പെണ്‍കുട്ടിയുടെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടർ , ന്യൂസ് 18 കേരള , ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകൾ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടുണ്ട്.. കോളേജ് കാലത്തെ അടുപ്പമാണ് സോനയും റമീസും തമ്മിലുള്ള പ്രണയത്തിലേക്ക് മാറിയത്.
ഈ പ്രണയമാണ് ദുരന്തത്തില്‍ കലാശിച്ചതും. ‘നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവള്‍ ജീവനൊടുക്കിയത്’- സോനയുടെ സഹോദരന്‍ ആരോപിച്ചു. യുവതിയുടെ ആത്മഹത്യാ കുറിപ്പും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.