ഖദര്‍ ധരിക്കുന്നത് കുറയുന്നതിന് ഒരു കാരണമുണ്ട്, കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന് മറുപടിയുമായി കെ എസ് ശബരിനാഥന്‍. വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതി
 

 
www

കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ നേതാക്കളെ അനുകരിക്കുകയാണെന്നുമുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ എസ് ശബരീനാഥന്‍. വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതിയെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ചോദിച്ചിരുന്നു.

ഇതിനോട് ശബരിനാഥന്റെ അഭിപ്രായം ഇങ്ങനെയാണ്,യൂത്ത് കോണ്‍ഗ്രസ്‌കാര്‍ ഖദര്‍ ധരിക്കുന്നത് കുറവാണ് എന്നൊരു പരാമര്‍ശം പ്രിയപ്പെട്ട അജയ് തറയില്‍ ചേട്ടന്‍ പറയുന്നത് കേട്ടു.

അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നാല്‍ അതിനൊരു കാരണമുണ്ട്. ഞാന്‍ വസ്ത്രധാരണത്തില്‍ അത്ര കാര്‍ക്കശ്യം പാലിക്കുന്ന ഒരാള്‍ അല്ല; ഖദറും വഴങ്ങും കളറും വഴങ്ങും. എന്നാല്‍ നേര് പറഞ്ഞാല്‍ തൂവെള്ളഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍ കഴിയില്ല ഒന്ന്, ഖദര്‍ ഷര്‍ട്ട് സാധാരണ പോലെ വീട്ടില്‍ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്.

കളര്‍ ഷര്‍ട്ട് എന്നാലോ എളുപ്പമാണ്. രണ്ട്, ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചിലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്.അതിനാല്‍ വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതി, അല്ലെ?' കെ എസ് ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം…

ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്ഥിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കരുത്. കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നത്?' എന്നായിരുന്നു അജയ് തറയില്‍ ചോദിച്ചത്.

Tags

Share this story

From Around the Web