റിൻസിയോട് ഇനിയും ചോദ്യങ്ങള്‍ ബാക്കി; മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പൊലീസ്, സിനിമാ പ്രവർത്തകർക്കടക്കം റിൻസി കൊക്കെയ്‌ൻ വിതരണം ചെയ്തു
 

 
rincy

കാക്കനാട് രാസലഹരിയുമായി പിടിയിലായ വ്ളോഗറുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. വ്ളോഗർ റിൻസി മുംതാസിനെ മൂന്ന് ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. സിനിമാ പ്രവർത്തകർക്കടക്കം റിൻസി കൊക്കെയ്‌ൻ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സിനിമാ പ്രമോഷന്റെ മറവില്‍ റിന്‍സി ലഹരി വില്‍പ്പന നടത്തിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. റിന്‍സിയും പിടിയിലായ സുഹൃത്ത് യാസര്‍ അറാഫത്തും ചേര്‍ന്ന് മൂന്ന് തവണ ലഹരി പാര്‍ട്ടി നടത്തിയതായും പൊലീസ് പറയുന്നു.

പിടിയിലായ ദിവസം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ റിന്‍സി സിനിമാ പ്രവര്‍ത്തകരുടെ അടക്കം പേരുകള്‍ പറഞ്ഞിരുന്നു. 22 ഗ്രാം എംഡിഎംയുമായാണ് റിന്‍സിയും യാസര്‍ അറാഫത്തും പിടിയിലായത്.

സിനിമാ മേഖലയിലുള്ള നാല് പേര്‍ റിന്‍സിയെ സ്ഥിരമായി വിളിച്ചിരുന്നതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. റിന്‍സിയും സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

സിനിമാ പ്രമോഷന്റെ ഭാഗമായാണ് ഇവരെയെല്ലാം വിളിച്ചിരുന്നതെന്നാണ് റിന്‍സി പൊലീസിനോട് പറഞ്ഞത്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു.

Tags

Share this story

From Around the Web