വത്തിക്കാൻ ലൈബ്രറിയും റോമിലെ മറ്റ് കത്തോലിക്കാ സ്ഥാപനങ്ങളും ശേഖരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് നൂതന സാങ്കേതിക വിദ്യകൾ

വത്തിക്കാൻ ലൈബ്രറിയിലെയും റോമിലെ മറ്റ് കത്തോലിക്കാ സ്ഥാപനങ്ങളിലെയും ശേഖരങ്ങൾ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുവാൻ ഒരുങ്ങുന്നു. ക്ലൗഡ് സെർവറുകളുടെയും കമ്പ്യൂട്ടറുകളുടെയും ആവിർഭാവത്തിന് വളരെ മുമ്പുതന്നെ, മധ്യകാല കത്തോലിക്കാ സന്യാസിമാർ കൈകൊണ്ട് എഴുതിയ ഗ്രീക്ക്, ലാറ്റിൻ കയ്യെഴുത്തുപ്രതികളിലൂടെ ലോക ചരിത്രത്തിന്റെ ബൗദ്ധിക പൈതൃകം സംരക്ഷിച്ചതാണ്.
പതിനഞ്ചാം നൂറ്റാണ്ടിൽ ഔപചാരികമായി സ്ഥാപിതമായ വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി, ഏകദേശം 80,000 കയ്യെഴുത്തുപ്രതികളാണ് ഡിജിറ്റൈസ് ചെയ്യാനൊരുങ്ങുന്നത്. ഇതിൽ 2 ദശലക്ഷം പുസ്തകങ്ങൾ, 100,000 ആർക്കൈവൽ രേഖകൾ, ദശലക്ഷക്കണക്കിന് നാണയങ്ങൾ, മെഡലുകൾ, ഗ്രാഫിക്സ് എന്നിവയും ഉൾപ്പെടുന്നു.
പതിനാറാം നൂറ്റാണ്ടിൽ ഒരു പൊതു ലൈബ്രറി ആയിരിക്കുക എന്നത് അസാധാരണ സംഭവമായിരുന്നു. നിക്കോളാസ് അഞ്ചാമൻ മാർപാപ്പ 1451-ൽ എഴുതിയ ഒരു കത്തിലൂടെ പണ്ഡിതന്മാരുടെ പൊതു സൗകര്യത്തിനായി ഒരു ലൈബ്രറിക്കായുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. വത്തിക്കാൻ ലൈബ്രറിയുടെ ദൗത്യം കൃതികൾ വായനക്കാർക്ക് ലഭ്യമാക്കുക, ഭാവിയിൽ വായനക്കാർക്കായി അവ സംരക്ഷിക്കുക എന്നിവയായിരുന്നു.