സത്യം കന്യാസ്ത്രീകളോടൊപ്പമാണ്. അവര്‍ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു. ഇന്നു ജാമ്യം കിട്ടുമെന്നു പ്രതീക്ഷിക്കുകയാണെു ജോസ് കെ. മാണി എം.പി. കേസ് രാജ്യത്തെ അവസാനത്തെ സംഭവമായി മാറണമെന്നും എം.പി

 
jose k mani nuns

കോട്ടയം: സത്യം കന്യാസ്ത്രീകളോടും ആ കുട്ടികളോടും ഒപ്പമാണ്. അവര്‍ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു. ഇന്നു ജാമ്യം കിട്ടുമെന്നു പ്രതീക്ഷിക്കുകയാണെന്നു ജോസ് കെ. മാണി എം.പി.

ഈ കേസ് എത്രയും പെട്ടന്നു സ്‌ക്വാഷ് ചെയ്തില്ലെങ്കില്‍ അവർ നിരന്തരമായ പീഡനം മാസങ്ങളോളം അനുഭവിക്കേണ്ടി വരും. ഈ കേസ് നമ്മുടെ രാജ്യത്തെ അവസാനത്തെ ഒരു സംഭവമായി മാറണം.

ജയിലില്‍ പോയി കാണുവാന്‍ ശ്രമിച്ചിട്ട് ആദ്യം നടന്നില്ല.  പിന്നീടാണ് അതിനു സാധിച്ചത്. ആ ആദിവാസി ബാലനെയും കാണുവന്‍ ശ്രമിച്ചപ്പോഴും അനുവാദം കിട്ടിയില്ല. പിന്നീട് സമ്മര്‍ദം ചെലുത്തിയിട്ടാണ് അതിന് സാധിച്ചത്.

തുടർന്ന് എല്ലാ എം.പിമാരും കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടു. കന്യാസ്ത്രീകള്‍ നിരപരാധിയാണ് ഇക്കരാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി  എന്ന നിലപാടാണ് അദ്ദേഹവും സ്വീകരിച്ചത്. പക്ഷേ, പ്രോസിക്യൂഷന്‍  ജാമ്യത്തെ എതിര്‍ക്കുകയാണു ചെയ്തതെന്നും എം.പി പറഞ്ഞു.

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്ന് നിര്‍ണായക ദിനമാണ്.
ജാമ്യാപേക്ഷയില്‍  ഇന്ന് ഉത്തരവ് പറയും.

ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാഹര്‍ജിയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍.ഐ.എ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഉത്തരവ് പറയുന്നത്.

Tags

Share this story

From Around the Web