"ട്രെയിൻ ഇപ്പോഴും സ്റ്റോപ്പിലെത്തിയിട്ടില്ല"; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെ പരിഹസിച്ച് കെ. മുരളീധരൻ
May 11, 2026, 10:48 IST
തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെ പരിഹസിച്ച് കെ. മുരളീധരൻ. കാലാവസ്ഥ മോശമാണ്. ട്രെയിൻ ഇപ്പോഴും സ്റ്റോപ്പിലെത്തിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റേതാണ്.
എല്ലാ എംഎൽഎമാരും ഹൈക്കമാൻഡിനോട് അഭിപ്രായം പറഞ്ഞു കഴിഞ്ഞു. തന്നോട് ഇനി പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാൻ സാധ്യത ഇല്ല. തനിക്ക് വേണ്ടി ഫ്ലക്സ് വെക്കരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
അങ്ങനെ കണ്ടാൽ അപ്പോഴേ അത് തള്ളി കളയും. പ്രഖ്യാപനം വൈകിയതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ട്. തനിക്ക് വകുപ്പുകളോട് പ്രത്യേകം താല്പര്യം ഇല്ലെന്നും, വട്ടിയൂർക്കാവ് എംഎൽഎ ആയി ഇരിക്കുക എന്നതാണ് ഇഷ്ടമെന്നും കെ. മുരളീധരൻ പറഞ്ഞു.