ക്രിസ്തുവിന്റെ കണ്ണുനീർ നമ്മുടേതുമായി ചേർന്നിരിക്കുന്നു: ബെയ്റൂട്ട് സ്ഫോടനത്തിന്റെ വാർഷികത്തിൽ ലെയോ പതിനാലാമൻ പാപ്പ

 
leo 1234

2020-ൽ ബെയ്‌റൂട്ട് തുറമുഖത്തിലെ സ്ഫോടനത്തിന്റെ അഞ്ചാം വാർഷികമായ ഓഗസ്റ്റ് നാലിന് ക്രിസ്തുവിന്റെ കണ്ണുനീർ നമ്മുടേതുമായി ചേർന്നിരിക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പ. ഈ സ്‌ഫോടനത്തിൽ 245 പേർ മരിക്കുകയും 6,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബെയ്റൂട്ട് സ്ഫോടനത്തിന്റെ വാർഷികത്തിൽ ഇരകളായവരോടുള്ള ബഹുമാനാർഥം 75 മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് ലെബനൻ അനുസ്മരിച്ചു. കണ്ണീരും പ്രാർഥനയും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ഓർമ്മകൾ കൊണ്ട് അടയാളപ്പെടുത്തിയ ഒരു ദിവസം പ്രതിസന്ധിയുടെ നടുവിലും പ്രത്യാശയുടെ നിലവിളിയായി മാറി.

സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ഒരു സന്ദേശത്തിലൂടെ ലെയോ പതിനാലാമൻ മാർപാപ്പ ലെബനൻ ജനതയോടുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ചു. “നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിനും കഷ്ടപ്പാടിനും മുന്നിൽ ക്രിസ്തുവിന്റെ കണ്ണുനീർ നമ്മുടെ കണ്ണുനീരുമായി ചേരുന്നു,” എന്ന് പാപ്പാ പറഞ്ഞു. ഈ ദുരന്തം മൂലം ഹൃദയങ്ങൾക്ക് മുറിവേറ്റവരോ എല്ലാം നഷ്ടപ്പെട്ടവരോ ആയ എല്ലാവരോടും പാപ്പ അനുകമ്പ പ്രകടിപ്പിച്ചു.

സ്ഫോടനത്തെ തുടർന്നുള്ള മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടന്നത് തുറമുഖത്തിനടുത്തുള്ള ഔർ ലേഡി ഓഫ് ഡെലിവറൻസ് പള്ളിക്ക് മുന്നിലുള്ള സ്ക്വയറിലെ കരാന്റീനയിലാണ് അനുസ്മരണം നടന്നത്.

Tags

Share this story

From Around the Web