നിരത്തുകള്‍ റേസ് ട്രാക്കല്ല...ബൈക്കില്‍ യുവാക്കൾ പായുക 120 കിലോമീറ്റര്‍ സ്പീഡില്‍. അപകടം ഉണ്ടാക്കുമ്പോള്‍ ബൈക്ക് ഓടിച്ചയാളെ ആമ്പുലന്‍സിൽ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് 100 കിലോമീറ്റര്‍ സ്പീഡില്‍
 

 
33444

കോട്ടയം: നിരത്തുകളില്‍ ബൈക്ക് റേസിങും സ്റ്റണ്ടിങും നടത്താനുള്ളതല്ല. കെ.ടി.എം ഡ്യൂക്ക് പോലുള്ള ബൈക്കുകളില്‍ 120 കിലോ മീറ്റര്‍ വേഗയത്തിലാണ് ഇന്നു യുവാക്കൾ പായുന്നത്. ഇത്തരം അഭ്യാസങ്ങള്‍ നടത്തില്‍ അപകടത്തില്‍പ്പെട്ടാല്‍ അവരെ കൊണ്ടുപോകുന്ന ആമ്പുലന്‍സിനു വേഗം 100 കിലോമീറ്റര്‍ മാത്രമാണ്.

അപകടത്തില്‍ മരണപ്പെട്ടവരെ വീട്ടിലേക്കെത്തിക്കുമ്പോള്‍ ആമ്പുലന്‍സിനു വേഗം 50 കിലോമീറ്റര്‍ പോലും ഉണ്ടാകില്ലെന്നു ഇക്കൂട്ടര്‍ മറക്കുന്നു. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളും സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ പ്രചരിപ്പിക്കുന്നത് പ്രധാന വിനോദമാണ്.

അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന ഇവര്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്‍പിലും യാത്രക്കാരുടെ മുന്‍പിലും അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടമുണ്ടാകുന്നത്.

അതേസമയം പോലീസോ ഗതാഗതവകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താല്‍ അതിനെയും അംഗീകാരമായി കണ്ടു സാമൂഹ്യമാധ്യമങ്ങളില്‍ സ്റ്റാറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്.

വേഗത കുറച്ചു മാത്രം വാഹനം ഓടിക്കണമെന്നു മോട്ടോര്‍ വാഹന വിഭാഗം പറയുന്നു. ഇനി സ്പീഡില്‍ വാഹനം ഓടിക്കണമെന്നുള്ളവര്‍ അതിനുള്ള സ്വകാര്യ റേസിങ് ട്രാക്കുകളില്‍ പോകണമെന്നു  മറ്റു യാത്രക്കാരും പറയുന്നു.

Tags

Share this story

From Around the Web