പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു; കടിയേറ്റ യുവാവ് ആശുപത്രിയിൽ

 
23333

മലപ്പുറം: സംസ്ഥാനത്ത് ഉടനീളം പാമ്പ് ശല്യവും പാമ്പ് കടിയേറ്റുള്ള മരണവും റിപ്പോർട്ട് ചെയ്യുന്നതിനിടെ പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. മലപ്പുറം ഒതായിയില്‍ ഇന്നലെയാണ് വിചിത്ര സംഭവം ഉണ്ടായത്. പാമ്പിന്റെ കടിയേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാമ്പുമായി ചായകുടിക്കാന്‍ എത്തിയപ്പോഴാണ് ഇയാളുടെ പോക്കറ്റില്‍ എന്തോ അനക്കമുള്ളതായി ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. ഇയാൾ പാമ്പിനെ വലിച്ചു പോക്കറ്റില്‍ നിന്നും പുറത്തേക്ക് ഇട്ടു കാണിക്കുകയും ചെയ്തിരുന്നു. കൊണ്ടുനടന്ന പാമ്പ് അണലിയായിരുന്നെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

Tags

Share this story

From Around the Web